NEWS
പ്രഫ. എം കെ സാനു മന്ത്രി ഡോ. ബിന്ദുവിൻ്റെ അനുശോചനം
03/08/2025 11:36 AM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

നിരവധി തലമുറകളുടെ ജീവിതവഴികളിൽ അക്ഷരത്തിന്റെയും അറിവിന്റെയും വെളിച്ചം വിതറിയ പ്രകാശഗോപുരമായിരുന്നു എം കെ സാനു മാഷെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.
മഹാപണ്ഡിതനും ധിഷണാശാലിയും സാമൂഹ്യ നീതിയുടെ സംരക്ഷകനും ആയിരുന്നു ഈ അദ്ധ്യാപക ശ്രേഷ്ഠൻ. ശ്രീനാരായണീയ ദർശനങ്ങളുടെ പൊരുളറിഞ്ഞയാൾ. അവനവനാത്മ സുഖത്തിനാചരിക്കുന്നവ അപരന്നു സുഖത്തിനായ് വരേണം എന്നു കരുതിയ സാമൂഹ്യപ്രതിബദ്ധതയുടെ പ്രതീകമായിരുന്നു അദ്ദേഹം - മന്ത്രി ഡോ. ബിന്ദു അനുസ്മരിച്ചു.
കേരളം കണ്ട ഏറ്റവും മികച്ച വാഗ്മിയും പ്രഭാഷകനുമായ സാനു മാഷിന്റെ വിയോഗത്തിൽ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ദുഃഖം മന്ത്രി ഡോ. ബിന്ദു രേഖപ്പെടുത്തി. ദീപ്തമായ ആ ഓർമ്മകൾക്കു മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു - മന്ത്രി കുറിച്ചു.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











